കളമശേരി: എൻ.ഡി.എ.സ്ഥാനാർത്ഥി പി.എസ്. ജയരാജിന്റെ ഇന്നലത്തെ പര്യടനം കരുമാലൂർ, ആലങ്ങാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായിരുന്നു. ഉച്ചയ്ക്കുശേഷം നടന്ന റോഡ് ഷോ കളമശേരി നഗരസഭാ ഓഫീസിന് മുന്നിൽനിന്നാരംഭിച്ച് എച്ച്.എം.ടി. കവലയിൽ സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി.സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു.
എൻ. ഡി. എ. നേതാക്കളായ കെ.എസ്. ഉദയകുമാർ, പ്രമോദ് തൃക്കാക്കര, ദേവരാജൻ, ഷൈജു മനയ്ക്കപ്പടി, വി.വി. പ്രകാശൻ, പി. സജീവ്, സി.ആർ. ബാബു, സീമ ബിജു, വിനോദ്, സുബ്രഹ്മണ്യൻ , ബൈജു ശിവൻ, ഉദയകുമാർ,കൃഷ്ണപ്രസാദ്, ഗോപിനാഥ്, എസ്. ഷാജി, ചന്ദ്രികാ രാജൻ, അനിൽ, ആർ.മീര, സുനിത, ബേബി സരോജം , രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.