കൊച്ചി: അറ്റകുറ്റപ്പണിക്കായി കയറ്റിയിരുന്ന രണ്ടാം റോ റോ ഇന്നലെ തിരിച്ചെത്തി. ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന റോ റോ ജങ്കാറുകളിൽ ഒരെണ്ണം ഒരു മാസമായി പണിമുടക്കിയതോടെ യാത്രക്കാർ ദുരിതത്തിലായിരുന്നു. സ്‌പെയർ പാർട്‌സുകൾ വിദേശത്തുനിന്നെത്തിച്ചാണ് ജങ്കാറിന്റെ തകരാറുകൾ പരിഹരിച്ചത്.

റോ-റോ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ 23ന് സർവീസിന്റെ നടത്തിപ്പുകാരായ കെ.എസ്.ഐ.എൻ.സി അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗം മേയറുടെ ചേംബറിൽ ചേർന്നിരുന്നു. ഒരു റോറോ ജങ്കാർകൂടി നിർമ്മിക്കുന്ന കാര്യവും കോർപ്പറേഷൻ പരിഗണിക്കുന്നുണ്ട്.