കൊച്ചി: നിയമസഭയിലേക്ക് ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാ വ്യാപാരികളും തങ്ങളുടെ സമ്മതിദാനാവകാശം യുക്തിപൂർവം വിനിയോഗിച്ച് പൗരധർമം നിറവേറ്റണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് അഭ്യർത്ഥിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നൽകണമെന്ന് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും ആവശ്യപ്പെട്ടു.