കാലടി: മറ്റൂർ - ചെമ്പിച്ചേരി റോഡുമായി ബന്ധപ്പെട്ട് റോജി എം ജോൺ എം.എൽ.എയ്ക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ.എ. ചാക്കോച്ചനും എം.ടി. വർഗീസും പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു എം.എൽ.എ റോഡിലൂടെ പദയാത്ര നടത്തിയത്.