കുറുപ്പംപടി: പെരുമ്പാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ റോഡ് ഷോ നടത്തി. ഓട്ടോറിക്ഷയും കാറുകളും ഉപയോഗിച്ചായിരുന്നു റോഡ് ഷോ. നൂറിലധികം വാഹനങ്ങൾ റോഡ് ഷോയിൽ പങ്കെടുത്തു. റോഡ് ഷോ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വക്കേറ്റ് എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി ബാബു ജോസഫ്, പി.എം.സലിം, എം.ഐ.ബീരാസ്, പി.കെ.സോമൻ, കെ.പി. ബാബു തുടങ്ങിയ നേതാക്കൾ റോഡ് ഷോയിൽ പങ്കെടുത്തു. എൽ.ഡി.എഫ് വെങ്ങോല പഞ്ചായത്ത്‌ കമ്മിറ്റിയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.