f
കുഴിക്കാട് ഭഗവതി ക്ഷേത്ര ജംഗ്ഷനിലെത്തിയ തൃക്കാക്കര മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി എസ്.സജിയെ വീട്ടമ്മ അനുഗ്രഹിക്കുന്നു

തൃക്കാക്കര: പരസ്യപ്രചാരണം സമാപിക്കുന്നതിന്റെ തലേദിവസമായ ഇന്നലെ വിശ്രമമറിയാതെ പര്യടനത്തിന്റെ തിരക്കിലായിരുന്നു എൻ.ഡി.എ തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി എസ്. സജി. എല്ലായിടങ്ങളിലും ഒരാവർത്തികൂടി പര്യടനം നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പര്യടനം. കരുമക്കാട് എൻ.എൻ ജംഗ്ഷനിൽ ഗുരുദേവ മന്ദിരത്തിൽ പുഷ്പാർച്ചന നടത്തി. ആദ്യകാല സംഘ് പ്രവർത്തകനായ വെണ്ണല സ്വദേശി രാജുവിന്റെ വീട്ടിൽ പ്രവർത്തകർക്കൊപ്പം ഉച്ചഭക്ഷണം. അമ്മമാരടക്കമുള്ളവർ ഹാരാർപ്പണം നടത്തിയും ആരതിയുഴിഞ്ഞുമാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷൻ, കുഴിക്കാട്, വള്ളത്തോൾ രാജീവ് നഗർ, ജഡ്ജി മുക്ക്, ചക്കരപറമ്പ്, പാടിവട്ടം, ഒബ്‌റോൺമാൾ ജംഗ്ഷൻ, അഞ്ചുമന, കരുവേലി ജംഗ്ഷൻ റോഡ്, മാമംഗലം ക്രോസ് റോഡ്, മേനോൻ പറമ്പ് റോഡ്, ചങ്ങമ്പുഴ റോഡ്, മനക്കപ്പറമ്പ്, മീൻപാറ, പെരുമനത്താഴം, പോണേ റോഡ്, കുമ്പളപറമ്പ്, ആമരസ മണിമല റോഡ്, എൻ.ബി.എസ്. ക്രോസ് റോഡ്, യൂണിവേഴ്‌സൽ ജംഗ്ഷൻ, ശ്രീനാരായണ റോഡ്, അൽഅമീൻ റോഡ്, മണിമല റോഡ് പ്രശാന്തി നഗർ, പാലസ് റോഡ് ആശാരിപ്പറമ്പ് റോഡ്, മൈത്രി നഗർ, ദേവൻകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സജി ഇന്നലെ പര്യടനം നടത്തിയത്.