തൃക്കാക്കര: തൃക്കാക്കരയുടെ മുക്കുംമൂലയും ഇളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി. തോമസും പ്രവർത്തകരും ഇന്നലെ നടത്തിയത്. യു.ഡി.എഫ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ ആവേശമായി മാറി. പി.ടി.തോമസിന്റെ വിജയത്തിനായി നിരവധി വനിതാ പ്രവർത്തകരാണ് പ്രചരണത്തിനിറങ്ങിയത്. വനിത പ്രവർത്തകർക്ക് ആവേശം പകർന്ന് പി.ടിയുടെ കുടുംബവും റോഡ് ഷോയിൽ അണിനിരന്നു. പാലാരിവട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കനാട് സമാപിച്ചു.

യു.ഡി.വൈ.എഫ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'യുവാരവം' ശ്രദ്ധേയമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി രാജീവ് ശുക്ല ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച കാൽനട പ്രചരണ ജാഥയിൽ ആയിരങ്ങൾ അണിനിരന്നു. ബാൻഡുമേളവും കാവടിയുമെല്ലാം കൊഴുപ്പേകി.