അങ്കമാലി: എൻ.ഡി.എ.സ്ഥാനാർത്ഥി അഡ്വ.കെ.വി. സാബു കുടുംബസമേതമെത്തിയാണ്
ഇന്നലെ വോട്ടഭ്യർത്ഥിച്ചത്. അങ്കമാലി ടൗണിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും സന്ദർശിച്ചു. ഭാര്യ മജ്‌നു സാബു, അഭിഭാഷകനായ മകൻ അഖിൽ, മരുമകൾ ആൻ അഖിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് വേങ്ങൂരും മലയാറ്റൂരും നടന്ന കുടുംബയോഗങ്ങളിലും
സ്ഥാനാർത്ഥി പങ്കെടുത്തു. അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ്, മുനിസിപ്പൽ അംഗങ്ങളായ എ.ആർ. രഘു, സന്ദീപ് ശങ്കർ, പി.എൻ. സതീശൻ, ഇ.എൻ. അനിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.