തൃക്കാക്കര: പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ വോട്ടുകൾ ഉറപ്പിക്കാൻ ഭവനസന്ദർശനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.ജെ.ജേക്കബ്. വൈറ്റില, പൊന്നുരുന്നി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇന്നലെ പ്രചാരണം.
ഡോ.ജേക്കബിന് വോട്ടഭ്യർത്ഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും സമൂഹമാദ്ധ്യമങ്ങളിൽ എത്തി. ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.സജി കുരുട്ടുകുളം, ഡോ. ജയപ്രകാശ് പി, ഡോ. മുഹമ്മദ് ഇക്ബാൽ തുടങ്ങിയവർ ഡോ.ജെ. ജേക്കബിന് പിന്തുണ അറിയിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ, ചലച്ചിത്ര താരങ്ങളായ കൃഷ്ണ, മണികണ്ഠൻ ആചാരി തുടങ്ങിയവരും പിന്തുണ അറിയിച്ചു.