dr

കൊച്ചി: ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി .രാംകുമാർ 22 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ചു. ഭാരതീയ ചികിത്സാ വകുപ്പിൽ ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു. 'ഫിസിഷ്യൻ' ആയുർവേദ മാസികയുടെ ചീഫ് എഡിറ്റർ, കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫീസർ പൂണിത്തുറ ചൈതന്യയിൽ ഡോ. പ്രഭാകരൻ നായരുടെയും പടിയാർ ഹോമിയോ കോളേജ് റിട്ട. അദ്ധ്യാപിക ഡോ. സി .ഇന്ദിരാദേവിയുടെയും മകനാണ്. ഭാര്യ: ഡോ. മിനി. മകൻ. ഡോ ഹരിപ്രസാദ്.