ldf
ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാത്ത നെടുമ്പാശേരി സഹകരണ ബാങ്കിനു മുമ്പിൽ എൽ.ഡി.എഫ് നേതൃത്യത്തിൽ നടന്ന പ്രതിഷേധ ധർണ്ണ പി.വി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: സർക്കാർ അനുവദിച്ച ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാത്ത നെടുമ്പാശേരി സഹകരണ ബാങ്കിന്റെ നടപടിക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകർ ബാങ്കിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധധർണ എൽ.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറി പി.വി. തോമസ് ഉദ്ഘാടനം ചെയ്തു. എ.കെ. തോമസ് അദ്ധ്യക്ഷനായിരുന്നു. ടി.വി. പ്രദീഷ്, കെ.ജെ. ഐസക്ക്, പി.സി. സോമശേഖരൻ, പി.സി. ശിവൻ, കെ.ഐ. ബാബു, കെ.എം. വർഗീസ് എന്നിവർ സംസാരിച്ചു.

സമീപ പഞ്ചായത്തുകളിലെ വിവിധ സഹകരണ ബാങ്കുകൾ പെൻഷൻ വിതരണം പൂർത്തിയാക്കിയിട്ടും, നെടുമ്പാശേരിയിൽ പെൻഷൻ വിതരണം നടത്താതിരുന്നത് യു.ഡി.എഫ് ഗൂഢാലോചനയെ തുടർന്നാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രണ്ടു ദിവസത്തിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കാമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകി.