dpc

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്‌നബാധിത ബൂത്തുകൾ റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സന്ദർശിച്ചു. സമാധാനപരമായി വോട്ടു ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. സന്ദർശനത്തിനിടയിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദിച്ചറിഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് എസ്.പി വോട്ടർമാരോടു പറഞ്ഞു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്‌നക്കാരെ നിരീക്ഷിക്കുകയും ആവശ്യം വന്നാൽ കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്യും. പ്രശ്‌ന ബാധിത ബൂത്തുകളിൽ കേന്ദ്രസേനയും കൂടുതൽ പൊലീസും ഡ്യൂട്ടിക്കുണ്ടാകും. പോളിംഗ് സ്റ്റേഷനിലും പരിസരങ്ങളിലും ക്രമസമാധന ലംഘനങ്ങൾ നടത്തിയാൽ ശക്തമായ നടപടിയുണ്ടാകും. മറ്റു ബൂത്തുകളിലും പരിശോധന നടത്തി. ക്രമീകരണങ്ങൾ പരിശോധിച്ചു.

ഇന്ന് മുതൽ പൊലീസ് വിന്യാസം ആരംഭിക്കും. തിരഞ്ഞെടുപ്പ് ദിനത്തിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഏതു സമയത്തും പൊലീസിന്റെന സേവനം ലഭ്യമാകുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും എസ്.പി കാർത്തിക് പറഞ്ഞു.