കളമശേരി: കഴിഞ്ഞ അഞ്ചുവർഷത്തെ ഇടത് ഭരണം കേരളത്തെ തകർത്തെറിഞ്ഞെന്ന് പഞ്ചാബ് ധനകാര്യ വകുപ്പ് മന്ത്രി മൻപ്രീത് സിംഗ് ബാദൽ പറഞ്ഞു. വിദ്യാസമ്പന്നരും കഠിനാദ്ധ്വാനികളുമുള്ള കേരളത്തെ അതിന്റെ യഥാർത്ഥ പ്രതാപത്തിലേക്ക് എത്തിക്കാൻ യു.ഡി.എഫ് നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളു. കളമശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി.വി.ഇ. അബ്ദുൾ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അയിരൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.വി. പോൾ, ജോസഫ് ആന്റണി, ഫ്രാൻസിസ് തറയിൽ, പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു തുടങ്ങിയവർ സംസാരിച്ചു.