ആലുവ: വോട്ടുതേടാൻ വേറിട്ടവഴി തിരഞ്ഞെടുത്ത് കളമശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വി.ഇ. അബ്ദുൽ ഗഫൂർ. പെരിയാറിലൂടെ ജലയാത്ര നടത്തിയാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും പിന്തുണയ്ക്കായി വോട്ടർമാരിലേക്കെത്തുന്നത്. പെരിയാർ സംരക്ഷണത്തിന്റെ ആവശ്യം ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യവും ജലയാത്രയ്ക്കുണ്ട്.
ആലുവ കുഞ്ഞുണ്ണിക്കര കുരിക്കോത്ത് കടവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് മുഖ്യാതിഥിയായി. കുന്നുകര അയിരൂരിൽ സംഘടിപ്പിച്ച സമാപനപൊതുയോഗം പഞ്ചാബ് ധനകാര്യമന്ത്രി മൻപ്രീത് സിങ് ബാദൽ ഉദ്ഘാടനം ചെയ്തു.