m-swaraj
എം. സ്വരാജിനുവേണ്ടി ചലച്ചിത്ര താരം മണികണ്ഠൻ പ്രചാരണം നടത്തുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം ചാത്താരി ഭാഗത്ത് സിനിമാതാരം മണികണ്ഠൻ പ്രചാരണത്തിനിറങ്ങി. തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ കല്ലുവച്ച കാട്ടിലെത്തിയ എം. സ്വരാജിനെ വികാരനിർഭരമായാണ് കുടുംബങ്ങൾ സ്വീകരിച്ചത്. എരൂർ നോർത്ത്, എരൂർ സൗത്ത്, തൃപ്പൂണിത്തുറ ഈസ്റ്റ്, തൃപ്പൂണിത്തുറ സൗത്ത്, ഉദയംപേരൂർ നോർത്ത്, ഉദയംപേരൂർ സൗത്ത്, തെക്കൻ പറവൂർ എന്നിവിടങ്ങളിലും എം സ്വരാജ് വോട്ടർമാരെ നേരിൽ കണ്ടു. എം.സി. സുരേന്ദ്രൻ, സി.എൻ. സുന്ദരൻ, പി. വാസുദേവൻ, പി.വി. ചന്ദ്രബോസ്, നഗരസഭ ചെയർപേഴ്സൻ രമ സന്തോഷ്, കെ.കെ പ്രദീപ് കുമാർ, വി.ജി സുധി കുമാർ, ബി.എസ്. നന്ദനൻ, കെ.കെ. മോഹനൻ, എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സന്ദർശനങ്ങളിൽ പങ്കെടുത്തു