road-show
റോഡ് ഷോയിൽ സ്ഥാനാർത്ഥി കെ. ബാബുവിനൊപ്പം ഹൈബി ഈഡൻ എം.പി

തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പിന് രണ്ടുദിനം മാത്രം ശേഷിക്കെ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി കെ.ബാബു. മണ്ഡലത്തിലെ വികസനമുരടിപ്പ് ഉയർത്തിക്കാട്ടിയാണ് വോട്ടഭ്യർഥിക്കുന്നത്. സൗഹൃദ സന്ദർശനങ്ങൾക്കും വാഹനപര്യടനത്തിൽ എത്തിച്ചേരാൻ കഴിയാതെ പോയ പ്രദേശങ്ങൾ സന്ദർശിച്ചുമായിരുന്നു ഇന്നലത്തെ പ്രചാരണം. സാമുദായിക നേതാക്കളെ സന്ദർശിച്ച് സൗഹൃദം പുതുക്കി. തൃപ്പൂണിത്തുറയുടെ വികസനത്തെക്കുറിച്ച് യുവതലമുറയും റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളും വേണു രാജാമണിയുമായി നടന്ന ചർച്ചയിലും പങ്കെടുത്തു. വൈകിട്ട് ഇടക്കൊച്ചിയിൽ നിന്ന് പള്ളുരുത്തിയിലേക്ക് നടത്തിയ റോഡ് ഷോയിൽ ഹൈബി ഈഡൻ എം.പി പങ്കെടുത്തു. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ പതാകകളുമായി പങ്കെടുത്തത് ഉത്സവച്ഛായ പകർന്നു.