a
കുറുപ്പംപടി സ്റ്റാൻഡ്

കുറുപ്പംപടി: വർഷങ്ങളായി യാതൊരുവിധ വികസനവും ഇല്ലാതെ ശോച്യാവസ്ഥയിൽ തുടരുകയാണ് കുറുപ്പംപടി
ബസ് സ്റ്റാൻഡ്. അത്യാവശ്യ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ബസ് സ്റ്റാൻഡ് ജീർണാവസ്ഥയിലാണ്. ത്രിതലപഞ്ചായത്ത് ഭരണസമിതികൾ വലിയ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അവ കടലാസിൽ ഒതുങ്ങിയതല്ലാതെ നടപ്പാകുന്നില്ല .

ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര മുഴുവൻ തുരുമ്പ് പിടിച്ച് അടർന്നു വീഴാറായ അവസ്ഥയിലാണ്. ഏത് നിമിഷവും നിലംപതിക്കാവുന്ന മേൽക്കൂര വൻ അപകടമാണ് സൃഷ്ടിക്കുന്നത്. ആളുകൾക്ക് കുടചൂടി മാത്രമേ മഴ നനയാതെ ബസ് സ്റ്റാൻഡിൽ നിൽക്കാൻ സാധിക്കുകയുള്ളൂ . കോതമംഗലം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ മഴ നനഞ്ഞാൽ മാത്രം പോരാ അവിടെ കെട്ടിക്കിടക്കുന്ന ചെളിയിൽ ചാടി വേണം ബസിൽ കയറാൻ.

ഒരു ചെറു മഴ പെയ്താൽ പോലും സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. അനധികൃത കച്ചവടങ്ങൾ സ്റ്റാൻഡിൽ നടക്കുന്നുണ്ട്. കംഫർട്ട് സ്റ്റേഷനുകളും ശുചിമുറിയും വൃത്തിഹീനമായ അവസ്ഥയിലാണ്.

വ്യാപാര സമുച്ഛയങ്ങൾ പണിയണം. നവീന രീതിയിലുള്ള വെയിറ്റിംഗ് ഷെഡുകൾ യാത്രക്കാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി മെച്ചപെട്ട രീതിയിലേക്ക് ഉയർത്തണം.

ഫെബിൻ കുര്യാക്കോസ്,വാർഡ് മെമ്പർ

വികസനം ഭാവിയെ കണ്ട്കൊണ്ടാകണം

12 വർഷമായി ഇതേ അവസ്ഥയിലാണ് ഈ ബസ് സ്റ്റാൻഡ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അഞ്ചു വർഷം ഭരിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. പദ്ധതികൾ ആവിഷ്കരിച്ച് നവീകരിക്കണം. ഭാവിയിലേക്ക് കൂടി ഉപയോഗപ്രദമാകുന്ന തരത്തിലുള്ള വികസനമാണ് നടത്തേണ്ടത്.

ബേബി കിളിയായത്ത്,മർച്ചന്റ്

അസോസിയേഷൻ പ്രസിഡന്റ്