മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ ആയവന തോട്ടഞ്ചേരി പാലക്കുഴി വീട്ടിൽ ചന്ദ്രന്റെ മകൻ അനീഷ് (35 ) മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ മഞ്ചരിപ്പടി എസ്എൻ.ഡി.പി ശാഖാ ഓഫീസിനു മുന്നിലായിരുന്നു അപകടം.