കൊച്ചി: തൃപ്പൂണിത്തുറ നഗരപരിധിയിൽപ്പെട്ട കുന്നറ ദ്വീപിൽ പൊതുഗതാഗത സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് നഗരകാര്യാലയം ഡയറക്ടർക്കും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്കും നിവേദനം തയ്യാറാക്കി നൽകും. ദ്വീപിന്റെ സമഗ്ര വികസനത്തെ സംബന്ധിച്ചുള്ള പദ്ധതികൾ തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുന്നതിന് കുന്നറ ദ്വീപിലെ കുടുംബങ്ങളുടെയും ഭൂവുടമകളുടെയും യോഗം 9ന് വൈകിട്ട് 3ന് ആനന്ദ് ബസാർ ബിൾഡിംഗിൽ വച്ച് നടക്കുമെന്ന് കുന്നറ ദ്വീപ് സംരക്ഷണസമിതി കൺവീനർ പി.ജെ.ജോൺസൺ പള്ളിപ്പറമ്പിൽ അറിയിച്ചു. അഡ്വ. ജോഷി പുളിക്കൽ അദ്ധ്യക്ഷത വഹിക്കും.