കൊച്ചി: നഗരസഭ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യബോർഡുകളുടെയും ഹോർഡിംഗ്സുകളുടെയും പരസ്യ, കെട്ടിടഉടമകളും ഇത് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും അനുമതി ഇല്ലെങ്കിൽ അത് ക്രമവത്കരിക്കുന്നതിനുള്ള അപേക്ഷയും സഹിതം അതത് സോണൽ ഓഫീസുകളിൽ 15 ദിവസത്തിനകം ഹാജരാക്കണം. അല്ലാത്തപക്ഷം അനധികൃതമായി ഇവ സ്ഥാപിച്ചതായി കണക്കാക്കി പൊളിച്ചുനീക്കുന്നതിനള്ള നടപടികൾ സ്വീകരിക്കുമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു.