sabu
എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബുവിന്റെ വിജയത്തിനായി അങ്കമാലി ടൗണിൽ നടത്തിയ റോഡ് ഷോ

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബുവിന്റെ വിജയത്തിനായി അങ്കമാലി ടൗണിൽ റോഡ് ഷോ നടത്തി. ടെൽക്ക് ഭാഗത്ത് നിന്നാരംഭിച്ച് കരയാംപറമ്പ് ചുറ്റി അങ്കമാലി ടി.ബി ജംഗ്ഷനിൽ സമാപിച്ചു. റോഡ് ഷോയിൽ ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ധിക്കി, മോർച്ച ദേശീയ ഉപാദ്ധ്യക്ഷ മുനീറബീഹം, വഹഫ് ബോർഡ് അംഗം എൻ.എ. നൗഷാദ്, മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, വി.എൻ. സതീശൻ, ബിജു പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.