edavanacode
ഈസ്റ്റർ ദിനത്തിൽ കളക്ടറേറ്റിനുമുന്നിൽ പട്ടിണി സമരവുമായി എടവനക്കാട്ടുകാർ

കൊച്ചി: കഴിഞ്ഞ 5 മാസമായി മലിനജലം കയറി ദുരിതമനുഭവിക്കുന്ന എടവനക്കാട് 13-ാം വാ‌ർഡിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രദേശവാസികൾ കളക്ടറേറ്റിന് മുമ്പിൽ പട്ടിണിസമരം നടത്തി. സാമൂഹിക പ്രവർത്തകൻ ജലീൽ താനത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.വി. ശശി, കെ.കെ. വാമലോചനൻ, ടി.എൻ. പ്രതാപൻ, കെ.എം. രാധാകൃഷ്ണൻ, എം.കെ. ശശിധരൻ പിള്ള, എ.എം. പ്രതാപൻ, ബി.പി. നാരായണൻ എന്നിവർ സംസാരിച്ചു.