കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ബുധനാഴ്ച നടക്കും. തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രാവിലെ 9.30ന് കളഭാഭിഷേകവും ചതുശത നിവേദ്യവും നടത്തും. വൈകിട്ട് ആറിന് ദേവിക്ക് പൂമൂടലും ദീപക്കാഴ്ചയും നടക്കും. ഉത്സവം 19ന് കൊടിയേറി 24ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ.