കുറുപ്പംപടി: പെരുമ്പാവൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി ബാബു ജോസഫ് പറഞ്ഞു. ഇന്നലെ രാവിലെ പരമാവധി വോട്ടർമാരെ ഫോണിൽ വിളിച്ചു വോട്ട് ഉറപ്പിക്കുന്നതിലായിരുന്നു ബാബു ജോസഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉച്ചക്ക് ശേഷം പുല്ലുവഴി മേഖലയിൽ ഭവന സന്ദർശനം നടത്തി. അതിന് ശേഷം എൽ.ഡി.എഫ് നിയോജക മണ്ഡലം സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തു. റോഡ് ഷോ ഒക്കലിൽ നിന്ന് ആരംഭിച്ചു. അഡ്വ. എൻ.സി.മോഹനൻ, കെ.പി.റെജിമോൻ, കെ.പി.ബാബു തുടങ്ങിയവർ പങ്കെടുത്തു.