പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്ക് യാത്രഅയപ്പ് നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന യോഗം എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ.വി. സരസൻ അദ്ധ്യക്ഷത വഹിച്ചു. കവി രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരുന്നു.
സി.ആർ. സുധീർ, സി.പി. കിഷോർ, കെ.ജി. മുരളീധരൻ, എസ്.ആർ. ശ്രീദേവി, ബി. കൃഷ്ണഗീഥി, കെ.കെ. സീമ, സി. രത്നകല തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ മാനേജർ കെ. ശശിധരൻ സ്വാഗതവും ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ് നന്ദിയും പറഞ്ഞു. അവാർഡ് ജേതാക്കളായ ബിജു ഈപ്പൻ, ഡോ.ബ്രിൽവി എന്നിവരെ ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി.