jayaraj
കളമശേരി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജയരാജ് തിരഞ്ഞെടുപ്പ് പര്യടനത്തിൽ

കളമശേരി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സമാപന ദിവസമായ ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ജയരാജ് ആലങ്ങാട് കുന്നേൽ പള്ളിയിലെ ഫാദർ ജോയി കോലഞ്ചേരിയുടെ അനുഗ്രഹത്തോടെയാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് ആലങ്ങാട് പെരുംതോട്ടത്ത് ഇല്ലം, ശ്രീകൃഷ്ണപുരം, തൃപ്യാർ സന്താനഗോപാലമൂർത്തി ക്ഷേത്രം, കോട്ടപ്പുറം, ചാലാക്കകടുക്കാവ് ക്ഷേത്രം, മട്ടുപ്പുറം തൃപ്യാർ അയ്യപ്പസേവാസംഘം, ഏലൂർ, പുതിയ റോഡ് ഫ്രാങ്ക്ളിൻ ഗാർഡൻ, പാനായിക്കുളം, തിരുവാലൂർ, വിടാക്കുഴ, തേവക്കൽ, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ അവസാനവട്ട പൊതുപര്യടനം പൂർത്തിയാക്കി കങ്ങരപ്പടിയിൽ സമാപിച്ചു.