1
എൻ.ഡി.എ.തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി എസ്.സജി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പാലാരിവട്ടം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ നടന്ന ആഘോഷം

തൃക്കാക്കര: പര്യടനത്തിലുടനീളം വീറും വാശിയും നിലനിർത്തിയ എൻ.ഡി.എ തൃക്കാക്കര മണ്ഡലം സ്ഥാനാർത്ഥി എസ്. സജിയുടെ പരസ്യപ്രചാരണ സമാപനവും ആവേശോജ്ജ്വലമായി. തെരുവിൽ ആൾക്കൂട്ട കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങളുള്ളതിനാൽ പ്രവർത്തകരും നേതാക്കളും പാലാരിവട്ടം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ഒത്തുകൂടിയത്. ബാൻഡുമേളവും മുദ്രാവാക്യം വിളികളുമായി ആവേശം അലയടിച്ച സന്ധ്യയിലായിരുന്നു പരസ്യ പ്രചാരണത്തിന് സമാപനം.

ഇന്ന് ഗൃഹസമ്പർക്കത്തിലും അവലോകനത്തിലും പൗരപ്രമുഖരെ സന്ദർശിക്കുന്നതിലും സജി വ്യാപൃതനാകും.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അവർക്ക് മുന്നിൽ അഴിമതിരഹിത മോദി ഭരണമാണ് മാതൃക. കേന്ദ്രാവിഷ്കൃത ജനപ്രിയ പദ്ധതികൾ പരിചയപ്പെടുത്തിയാണ് പ്രചാരണം നയിച്ചത്. മികച്ച പ്രതികരണമാണ് തുടക്കം മുതൽ ജനങ്ങളിൽനിന്ന് ലഭിച്ചത്. ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസം ഏറെയാണെന്ന് സജി പറയുന്നു.

ഇന്നലെ വിവിധ മേഖലകളിൽ സജി പര്യടനം നടത്തി.