election2021
മൂവാറ്റുപുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് മൂവാറ്റുപുഴ എൻ.എസ്.എസ് യൂണിയൻ ഓഫീസ് സന്ദർശിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് എൻ.എസ്.എസ് യൂണിയൻ ഓഫീസ് സന്ദർശിച്ചു. യൂണിയൻ പ്രസിഡന്റ്‌ ആർ.ശ്യാംദാസ്, വൈസ് പ്രസിഡന്റ്‌ കെ.കെ. ദിലീപ് കുമാർ, കടാതി യൂണിയൻ പ്രസിഡന്റ്‌ കെ.ബി.വിജയകുമാർ എന്നീ യൂണിയൻ ഭാരവാഹികളേയും ഓഫീസ് ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ.പി .മോഹൻ, ഡെന്നി ജോസ് വെളിയത്ത് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

തുടർന്ന് വിവിധ പഞ്ചായത്തുകളിലെ വി.എസ്.എസിന്റേയും , കെ.പി.എം.സിന്റെയും കുടുംബയോഗങ്ങളിലും മുടവൂർ, ആവോലി പഞ്ചായത്തുകളിലെ വിവിധ വിവാഹ സൽക്കാരങ്ങളിലും പങ്കെടുത്തു.