കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടികഴിഞ്ഞ് മടങ്ങുന്ന അദ്ധ്യാപകർക്കും ജീവനക്കാർക്കും കളക്ഷൻ സെന്ററുകളിൽനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പൊതുയാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തവണത്തെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത് താമസസ്ഥലത്തുനിന്നും ഏറെദൂരെയാണെന്നിരിക്കെ ഇക്കാര്യത്തിൽ അധികാരികൾ അടിയന്തര ശ്രദ്ധപതിപ്പിക്കണം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ സാബു കുര്യാക്കോസ്, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ടി. യു. സാദത്ത്, സി.വി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.