തൃക്കാക്കര: തൃക്കാക്കരയുടെ മണ്ണിൽ മഹാബലിയുടെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി. തോമസ് ട്രാക്ടറിൽ യാത്ര നടത്തിയത്. പ്രകൃതിയുടെ സംരക്ഷണത്തിനായി വാദിക്കുന്ന പി.ടിയുടെ ട്രാക്ടർ പ്രചരണം വ്യത്യസ്തമായിരുന്നു. അലങ്കരിച്ച ട്രാക്ടർ കൗതുകക്കാഴ്ചയായി. നൂറ് കണക്കിന് പ്രവർത്തകരാണ് അവസാനഘട്ട പ്രചരണം കൊഴുപ്പിക്കാനെത്തിയത്. പാലാരിവട്ടം ജംഗ്ഷനിൽ നിന്നെരംഭിച്ച ട്രാക്ടർ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
ഈസ്റ്റർ ദിനത്തിലും പതിവുപോലെ അതിരാവിലെ സ്ഥാനാർത്ഥി പ്രചാരണം ആരംഭിച്ചു. വീടുകളും കടകളും ആരാധനാലയങ്ങളും സന്ദർശിച്ചു. ഇടപ്പള്ളി, ചിറ്റേത്തുകര, എളംകുളം, തമ്മനം, പേട്ട, തുതിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിച്ചു. വിധിയെഴുത്തിന് ഒരുദിനംമാത്രം ബാക്കിനിൽക്കെ നിശബ്ദ പ്രചാരണത്തിലൂടെ പരമാവധി വോട്ട് അനുകൂലമാക്കുവാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥിയും കൂട്ടരും.