foundation-stone
എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ തെക്കുഭാഗത്ത് ഡി.എച്ച്. ഗ്രൗണ്ടിന് അഭിമുഖമായി പ്രവേശനകവാടത്തിനും ഗോപുരത്തിനുമുള്ള ശിലാസ്ഥാപനം ഫെഡറൽ ബാങ്ക് സോണൽ ഹെഡ് അനിൽകുമാർ, കൊച്ചി ദേവസ്വംബോർഡ് മെമ്പർമാരായ എ.ജി . നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിന്റെ തെക്കുഭാഗത്ത് ഡി.എച്ച് ഗ്രൗണ്ടിന് അഭിമുഖമായി പ്രവേശനകവാടത്തിനും ഗോപുരത്തിനുമുള്ള ശിലാസ്ഥാപനം ഫെഡറൽ ബാങ്ക് സോണൽ ഹെഡ് അനിൽകുമാർ, കൊച്ചി ദേവസ്വം ബോർഡ് മെമ്പർമാരായ എ.ജി. നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിന് മുന്നോടിയായി ശിവക്ഷേത്രം മേൽശാന്തി കൈമുക്ക് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭൂമിപൂജയും നടന്നു. ഫെഡറൽ ബാങ്കിന്റെ സഹായത്തോടെയാണ് ഗോപുരം നിർമിക്കുന്നത്.

നിർമാണ ജോലികൾ മേയിൽ പൂർത്തീകരിക്കുമെന്ന് ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. സമിതി സെക്രട്ടറി എ. ബാലഗോപാൽ, വൈസ് പ്രസിഡന്റുമാരായ വി.എസ്. പ്രദീപ്, ഐ.എൻ. രഘു, ജോയിന്റ് സെക്രട്ടറി ടി.വി. കൃഷ്ണമണി, വിപിൻ ചന്ദ്രബാബു, കെ.വി.പി. കൃഷ്ണകുമാർ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സുനിൽ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.