eldhose-kunnappilly
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എൽദോസ് കുന്നപ്പിളളി ഭവന സന്ദർശനത്തിനിടയിൽ

പെരുമ്പാവൂർ: രാവിലെ വീടുകൾ കയറിയും വൈകുന്നേരം കുടുംബ യോഗങ്ങളിൽ പങ്കെടുത്തുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി ഇന്നലെ വോട്ടഭ്യർത്ഥിച്ചത്. രാവിലെ തോട്ടുവ സെന്റ് ജോസഫ് ചർച്ചിൽ എത്തി ഇടവക വികാരി ഫാ.തരിയാൻ ഞാളിയത്തിനെ കണ്ട് അനുഗ്രഹം തേടി. തുടർന്ന് വിശ്വാസികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. കൂവപ്പടി പഞ്ചായത്തിൽ കപ്രിക്കാട് കോളനി, എൻപതാം കോളനി എന്നിവിടങ്ങളിലെ ഭവനങ്ങൾ സന്ദർശിച്ചു.

ഉച്ചക്ക് ശേഷം ഒക്കൽ തുരുത്തിലും വൈകിട്ട് അശമന്നൂരിൽ രണ്ട് കുടുംബ യോഗങ്ങളിലും കൊമ്പനാട്, പാണംകുഴി എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലും പങ്കെടുത്തു. വല്ലത്ത് രണ്ടിടത്തും പെരുമ്പാവൂർ റോട്ടറി ക്ലബ്ബിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.