decan
ഡീക്കൺ ടോണി മേതല

പെരുമ്പാവൂർ: സ്‌നേഹവീട് കേരള കലാസാഹിത്യ സാംസ്‌കാരിക സമിതിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന, ജില്ലാതലത്തിൽ ഏർപ്പെടുത്തിയ വിവിധ കലാസാഹിത്യ സാംസ്‌കാരിക പുരസ്‌കാരങ്ങളിൽ കാരുണ്യകരം പുരസ്‌കാരം പെരുമ്പാവൂർ സ്വദേശിയായ ഡീക്കൺ ടോണി മേതലയ്ക്ക് ലഭിച്ചു. രോഗികൾക്കും അവശർക്കും ദരിദ്രർക്കും പട്ടിണിപ്പാവങ്ങൾക്കും ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇപ്പോൾ സ്‌നേഹാലയ മാട്രിമോണി പെരുമ്പാവൂർ ആശ്രമം സ്‌കൂൾജംഗ്ഷനിൽ നടത്തുകയാണ്. ഇതിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയാണ്. 73 പേർക്ക് സ്വന്തം രക്തം നൽകിയിട്ടുണ്ട്. അടുത്ത് നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.