1
കടവന്ത്ര - പനമ്പിള്ളി നഗർ ഭാഗങ്ങളിൽ തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബ് വോട്ട്യഭ്യർത്ഥിക്കുന്നു

തൃക്കാക്കര: പതിവുരീതികളിൽ നിന്ന് വ്യത്യസ്തമായി പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും ഭവനസന്ദർശനം നടത്തി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബ്. ബൂത്തുതല റാലികളായി ചുരുക്കിയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ചക്കരപ്പറമ്പ് ബൂത്തുതല റാലിയിലും പങ്കെടുത്ത് ഏഴുമണിയോടെ ഡോ.ജേക്കബ് പരസ്യ പ്രചാരണം അവസാനിപ്പിച്ചു. കുടുംബാംഗങ്ങളും പ്രചാരണത്തിന് ഇറങ്ങി.

ഡോ.ജേക്കബിന് എത്താൻ കഴിയാതിരുന്ന പ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ ഭാര്യ രമ്യ ജേക്കബ് എത്തി വോട്ടഭ്യർത്ഥിച്ചു. ഡോ. ജേക്കബിന്റെ മകൾ എസ്തർ എലിസബത്ത് ജേക്കബും പ്രചാരണത്തിൽ സജീവമായി. തന്റെ അദ്ധ്യാപകരോടും സുഹൃത്തുക്കളുടെ മാതാപിതാക്കളോടും അച്ഛന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്ന കത്തുമായായിരുന്നു എസ്തറിന്റെ പ്രചാരണം. കത്തിന്റെ ശബ്ദ സന്ദേശവും എസ്തർ പങ്കുവയ്ക്കുന്നുണ്ട്.