കോലഞ്ചേരി: കുന്നത്തുനാട്ടിൽ യൂത്ത് മാർച്ചുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിന്റെ കൊട്ടിക്കലാശം. വൈകിട്ട് 4 മണിയോടെ 'യുവത്വം ശ്രീനിജിനൊപ്പം' എന്ന പേരിൽ ഡി.വൈ.എഫ്.ഐയാണ് മാർച്ച് സംഘടിപ്പിച്ചത്. കോലഞ്ചേരി സി.എ മന്ദിരത്തിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു. ടൗൺ ചുറ്റി മാർച്ച് സമാപിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കളായ ടി.എ.അബ്ദുൾ സമദ്, എം.എസ്. ഉബൈസ്, വിഷ്ണു ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.തിരുവാണിയൂർ പഞ്ചായത്തിലെ പട്ടികജാതി കോളനികൾ സന്ദർശിച്ച് വോട്ടർമാരെ കണ്ടു. വെണ്ണിക്കുളം, മാടാലിക്കുഴി, കൊച്ചുമോളത്ത്, ഇടയാലിക്കുഴി, കക്കാട് ലക്ഷംവീട്, കരീകാട്ടിൽതാഴം, അമ്പാട്ടുപറമ്പ്, മറ്റക്കുഴി ജെ.ബി.വില്ല, പാലത്തടം, മാനാന്തടം, അത്താണി, തൊഴുത്തുംപാട്ട്, മനക്കനിരപ്പ്, പുളിനിരപ്പ്, തിരുമല, വെട്ടിക്കൽ, കണ്യാട്ടുനിരപ്പ് എന്നീ കോളനികളാണ് സന്ദർശിച്ചു.