photo
വൈപ്പിൻ മണ്ഡലത്തിലെ എൽ.ഡി.എഫ്. കുടുംബസദസ്സിൽ മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ മകൾ ഉഷ പ്രവീൺ സംസാരിക്കുന്നു.

വൈപ്പിൻ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപനദിനത്തിലെ പ്രധാന ആകർഷണം മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകൾ ഉഷ പ്രവീൺ പങ്കെടുത്ത കുടുംബയോഗങ്ങളായിരുന്നു. കടമക്കുടി, പള്ളിപ്പുറം,ചെറായി, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ, എളങ്കുന്നപ്പുഴ, പുതുവൈപ്പ് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ ഉഷ സംസാരിച്ചു. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കുടുംബയോഗങ്ങളിൽ ഈസ്റ്റർ നാളായിട്ടും നിരവധി പേർ പങ്കെടുത്തു. ഏവരോടും സ്നേഹത്തോടെ മാത്രം ഇടപെട്ടിരുന്ന നായനാരെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നതായി ഉഷയുടെ വാക്കുകൾ.

തന്റെ അച്ഛനോട് പുലർത്തിയ സ്‌നേഹം കെ.എൻ. ഉണ്ണികൃഷ്ണനോടും കാട്ടണമെന്നും വോട്ട് പാഴാക്കരുതെന്നും ഉഷ പറഞ്ഞു. സത്യസന്ധതയുടെയും സേവന സന്നദ്ധതയുടെയും ആൾരൂപമാണ് കെ.എൻ. എന്നും അവർ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ കൗൺസിലറും കഥകളി കലാകാരിയുമായ ശശികലയും ഉഷ പ്രവീണിനൊപ്പം ഉണ്ടായിരുന്നു.