കോലഞ്ചേരി: പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തിൽ കുന്നത്തുനാട് യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ മഴുവന്നൂരിലെ വീട്ടൂർ കോളനിയും, കിഴക്കമ്പലത്തെ റഹ്മത്ത് നഗർ, മോട്ടിക്കരമോളം, ഇടത്തിക്കാട്, ലിറ്റിൽ ഫ്ളവർഗാർഡൻ, കാരുകുളം, ടെക്‌സാസ് വില്ല എന്നിവിടങ്ങൾ സന്ദർശിച്ചു. ഉച്ച കഴിഞ്ഞ് വിവിധ മണ്ഡല കേന്ദ്രങ്ങളിലൂടെ വാഹന പ്രചാരണ റാലി സംഘടിപ്പിച്ചു.