കിഴക്കമ്പലം: തിരഞ്ഞെടുപ്പ് പ്രചാരണവും, പൊതുയോഗങ്ങളും, റോഡ് ഷോയും മുതൽ സ്ലിപ്പ് വിതരണം വരെ പൂർത്തിയാക്കി ട്വന്റി20. ചീഫ് കോ ഓഡിനേറ്റർ സാബു എം.ജേക്കബിന്റെ നേതൃത്വത്തിൽ എട്ടു മണ്ഡലങ്ങളിലും വാഹന പ്രചാരണ ജാഥകളും പൂർത്തിയാക്കി. മണ്ഡലങ്ങളെ തരംതിരിച്ചു വിവിധ സ്‌ക്വഡുകളായി വികസന മാർഗരേഖ അവതരിപ്പിച്ച് അതാത് പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ജനങ്ങളിൽ നിന്നും നേരിട്ട് ശേഖരിച്ചു. പരസ്യ പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്നലെ മണ്ഡലത്തിൽ സ്ഥാനാർത്ഥി സുജിത്ത് പി. സുരേന്ദ്രൻ ഐക്കരനാട്, കുന്നത്തുനാട് , കിഴക്കമ്പലം, മഴുവന്നൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാവിലെ പുളിഞ്ചോട്ടിൽ നിന്ന് ആരംഭിച്ച് പട്ടിമറ്റത്ത് സമാപിച്ചു. ഉച്ചയ്ക്ക്ശേഷം കൈതക്കാട് നിന്നാരംഭിച്ച് ട്വന്റി20 നഗറിൽ സമാപിച്ചു