വൈപ്പിൻ: മണ്ഡലത്തിലെ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് കൊണ്ടായിരുന്നു വൈപ്പിൻ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സ്ഥാനാർത്ഥി ദീപക് ജോയ് ഈസ്റ്റർ ദിനത്തിൽ പ്രചരണം ആരംഭിച്ചത്. തുടർന്ന് അയ്യമ്പിള്ളി മഹാദേവ ക്ഷേത്രം, പള്ളിപ്പുറം ഒ.എൽ.എച്ച് തെക്കേ കോളനി, രക്തേശ്വരി ബീച്ച്, വെളിയത്താംപറമ്പ് രാമൻകുളങ്ങര ക്ഷേത്രം, പാഞ്ചാലിത്തുരുത്ത് എന്നിവിടങ്ങളിൽ വോട്ടർമാരെകണ്ട് വോട്ടഭ്യർത്ഥിച്ചു.
എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പ്രചരണത്തിന്റെ ഭാഗമായി പള്ളിപ്പുറത്ത് ഉണ്ടായിരുന്നു. മുനമ്പം മുതൽ കോതാടുവരെ തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.