അങ്കമാലി: അങ്കമാലി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും അറിയിക്കുന്നതിന് മീഡിയ കൺട്രോൾ റൂം രൂപവത്കരിച്ചു. പരാതികളും നിർദ്ദേശങ്ങളും വരണാധികാരിയായ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണയുടെ 9447979053 എന്ന നമ്പറിലോ ഉപവരണാധികാരിയായ അങ്കമാലി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ എം. ബൈജുവിന്റെ 9497873038 എന്ന നമ്പറിലോ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും ആലുവ ഡെപ്യൂട്ടി തഹസിൽദാരുമായ എം. എഫ്. ഗീവറുടെ 9446146646 എന്ന നമ്പറിലോ അറിയിക്കണം.