പറവൂർ: യു.ഡി.എഫ് പറവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ തത്തപ്പിള്ളിയിലെ വല്യപ്പൻപടി കോളനി സന്ദർശനത്തോടെ ആരംഭിച്ചു. കൂനമ്മാവ് മേസ്തിരിപടി പള്ളിക്കടവ് ഭാഗത്തെ വീടുകൾ സന്ദർശിച്ചു. കണ്ണൻകുളങ്ങരയിലെ അഗ്രഹാരങ്ങളിലും ഗൗഡസ്വാരസ്യ ഗ്രാമസഭാ യോഗത്തിലുമെത്തി വോട്ടഭ്യർത്ഥിച്ചു. സുഹൃത്തുക്കളോടും മണ്ഡലത്തിന് പുറത്തുള്ള വോട്ടർമാരോടും ഫോണിലും വോട്ടഭ്യർത്ഥിച്ചു.