കൊച്ചി: യേശുക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാൾ ക്രൈസ്തവസമൂഹം പ്രാർത്ഥനാനിർഭരമായി ആഘോഷിച്ചു. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ദേവാലയങ്ങളിൽ നടന്ന പ്രത്യേക ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്താമാർ ഉൾപ്പെടെ കാർമികത്വം വഹിച്ചു.

എറണാകുളം സെന്റ് മേരീസ് ദേവാലയത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് തിരുനാൾ ആഘോഷങ്ങൾക്ക് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. മുളന്തുരുത്തി യാക്കോബായ വൈദിക സെമിനാരിയിൽ ശുശ്രൂഷകൾക്ക് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകി.