പറവൂർ: നന്ത്യാട്ടുകുന്നത്ത് താമസിക്കുന്ന ചേർപ്പ് സ്വദേശി സെന്തിൽ കുമാറിനെ (38) ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പ് പെരുമ്പിള്ളിശേരി അഞ്ചേരി വീട്ടിൽ നാരായണന്റെയും ധനലക്ഷ്മിയുടെയും മകനാണ്. മാർച്ച് 27 വരെ സെന്തിൽ കുമാറിനെ ഭാര്യ നന്ത്യാട്ടുകുന്നം വരാപ്പുഴ പറമ്പിൽ വന്ദന ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് പല തവണ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് നാട്ടുകാരായ മലയാളികളുടെ സഹായത്തോടെ ബഹ്റൈൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. മകൻ: അർജുൻ.