പറവൂർ: എൽ.ഡി.എഫ് പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.ടി. നിക്സൻ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ കുർബാനയിൽ കുടുംബസമേതം പങ്കെടുത്തതിന് ശേഷമായിരുന്നു മറ്റു പരിപാടികൾ. മുൻ മന്ത്രി കെ.ടി. ജോർജിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും മഞ്ഞുമ്മൽ കർമ്മലീത്ത സഭയുടെ പ്രൊവിൻഷ്യാൾ ഡോ. തോമസ് മരോട്ടിക്കപ്പറമ്പിലിനെയും കണ്ട് അനുഗ്രഹം വാങ്ങി. ചിറ്റാറ്റുകര, കെടാമംഗലം, നീണ്ടൂർ, പട്ടണം, കൊച്ചങ്ങാടി, കുഞ്ഞവരാതുരുത്ത്, സി.പി തുരുത്ത്, തെക്കേതുരുത്ത്, കുറുമ്പതുരുത്തിലേക്ക് എന്നിവിടങ്ങളിൽ സന്ദർശിച്ചു.