തൃക്കാക്കര: കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ നടന്ന വാഹനാപകടത്തിൽ കാക്കനാട് കിൻഫ്ര പാർക്കിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ബിജു,ബൈജു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.കാക്കനാട് നിന്ന് കളമശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഇവരുടെ മഹീന്ദ്ര വാൻ ബൈക്ക് യാത്രികനെ രക്ഷിക്കാനുളള ശ്രമത്തിൽ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയുള്ള ഗർത്തത്തിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്.അസി.സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ തൃക്കാക്കര ഫയർ ഫോഴ്‌സ് വാഹനം പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കമ്പനിയുടെ ജീവനക്കാരെ കൊണ്ടുപോകാൻ ഉയയോഗിക്കുന്നതാണ് വാൻ. എം.ആർ മഹേഷ്, ബിബിൻ,മൻസൂർ, അഭിലാഷ്, കൃഷ്ണചന്ദ്രൻ തുടങ്ങിവയർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.