പറവൂർ: എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് പറവൂർ നഗരസഭ, വടക്കേക്കര, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളിലാണ് ഇന്നലെ സന്ദർശനം നടത്തി വോട്ട്യഭ്യർത്ഥിച്ചത്. അവസാനഘട്ട പരസ്യപ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥിയോടൊപ്പം നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘവുമുണ്ടായിരുന്നു. സമുദായ നേതാക്കളെയും പ്രമുഖ വ്യക്തികളെയും നേരിൽ കണ്ടു. കുടുംബയോഗങ്ങളിലും പ്രവർത്തകരുടെ യോഗങ്ങളിലും പങ്കെടുത്തു. നേരിൽ കാണാൻ സാധിക്കാത്തവരെ ഫോണിൽ വിളിച്ച് വോട്ട് അഭ്യർത്ഥിച്ചു. നേതാക്കളായ രഞ്ജിത്ത് എസ്. ഭദ്രൻ, എം.പി. ബിനു, അനിൽ ചെറവക്കാട്, സോമൻ ആലപ്പാട്ട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.