കളമശേരി: കളമശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ആല ങ്ങാട്പഞ്ചായത്ത് രണ്ടാം വാർഡംഗം വി.ബി. ജബ്ബാർ, നീറിക്കോട് കണിയാംപറമ്പിൽ റോയ് എന്നിവർക്കെതിരെയാണ് കേസ്. 'കളമശേരി വാർത്ത' എന്ന പേരിൽ നാല് പേജ് പത്രം വിതരണം ചെയ്യുന്നതിനിടെ ഞായറാഴ്ച രാത്രിയോടെ നീറിക്കോട് പാലത്തിന് സമീപം വച്ച് നാട്ടുകാർ തടഞ്ഞുവച്ച് ആലങ്ങാട് പൊലീസിൽ അറിയിക്കുകയായിരുന്നു.