police-

കൊച്ചി: ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിലെല്ലാം അതീവസുരക്ഷ .13 പ്രദേശങ്ങളിലായി 27 പ്രശ്‌നബാധിത ബൂത്തുകളാണ് ജില്ലയിലുള്ളത്. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ഇവടെ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. കൂടാതെ ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെയും നീരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ബൂത്തുകളിലെ പോളിംഗ് പ്രക്രിയകളെല്ലാം വെബ് കാസ്റ്റ് ചെയ്യും. 3899 ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇതിൽ 1846 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.