കൊച്ചി: പോളിംഗ് ദിനത്തിൽ ചാകര പ്രതീക്ഷിച്ച് ഓട്ടോ തൊഴിലാളികൾ. കൊവിഡിന്റെ ദുരിതകാലത്ത് കൈനിറയെ കൂലി കിട്ടുന്ന അപൂർവം ദിനങ്ങളിലൊന്നിൽ ഓട്ടം മിന്നിക്കണേ എന്ന പ്രാർത്ഥനയിലാണ് ഇവർ.
ചെറുതും വലുതുമായി നിരവധി ഓട്ടം പ്രതീക്ഷിച്ച് ഇന്ന് വെളുപ്പിന് തന്നെ ഓട്ടോകളെല്ലാം സ്റ്റാൻഡിൽ ഇടം പിടിക്കും. നാട്ടിൻപുറങ്ങളിലാണ് ഓട്ടോകൾക്ക് നല്ല മെച്ചമുണ്ടാവു. ഇത് എല്ലാ തിരഞ്ഞെടുപ്പിലും പതിവുള്ള കാര്യമായതിനാൽ ഇത്തവണയും നല്ല പ്രതീക്ഷയിലാണ് ഓട്ടോ തൊഴിലാളികൾ. പ്രതിസന്ധിച്ച സൃഷ്ടിച്ച കൊവിഡ് കാലത്തിൽ നിന്ന് ഓട്ടോ ഡ്രെെവർമാർ തിരിച്ചു വരുന്നതേയുള്ളു. പോളിംഗിന് ഓട്ടം ബുക്കിംഗ് ലഭിച്ച ഓട്ടോ ഡ്രെെവർമാരുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കുറഞ്ഞത് 10,000 രൂപയ്ക്ക് മുകളിൽ വരുമാനം കിട്ടാറുണ്ട്. രാഷ്ടീയ പാർട്ടികൾക്ക് മാത്രമായി സർവീസ് നടത്തുന്ന പതിവുമുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടം നടത്താനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി.
.
പൊതുവെ നല്ല വരുമാനം ലഭിക്കും തിരഞ്ഞെടുപ്പ് ദിനങ്ങളിൽ. കൊവിഡ് ഭീതിയിൽ കൂടുതൽ ഓട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വോട്ടിംഗ് സമയം കഴിഞ്ഞും സർവീസ് നടത്താനാണ് തീരുമാനം.
കെ.എ. മുജീബ് റഹ്മാൻ
ഓട്ടോ തൊഴിലാളി