ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട മൂന്ന് മുന്നണി സ്ഥാനാർത്ഥികളും അവരവർക്ക് തന്നെ വോട്ട് ചെയ്യും. മൂവരും ആലുവ മണ്ഡലത്തിലെ വോട്ടർമാരാണ്. രാവിലെതന്നെ വോട്ടുചെയ്തശേഷം മറ്റ് ബുത്തുകൾ സന്ദർശിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് ചെങ്ങമനാട് പഞ്ചായത്ത് പറമ്പയത്തെ ബൂത്ത് 64ൽ വോട്ട് ചെയ്യും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് ആലുവ മുനിസിപ്പൽ ലൈബ്രറിയിലെ 86- ാം നമ്പർ ബൂത്തിലും എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ. ഗോപി നെടുമ്പാശേരി പഞ്ചായത്തിൽ കാരക്കാട്ടുകുന്ന് അങ്കണവാടിയിലെ ബൂത്ത് 12ലും വോട്ടുചെയ്യും.